Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former MLA

Idukki

മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നാ​യി ക​ള​മൊ​രു​ക്കി ബി​ജെ​പി

മൂ​ന്നാ​ര്‍: ജി​ല്ല​യി​ലെ സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞുനി​ല്‍​ക്കു​ന്ന ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ എ​സ്.​രാ​ജേ​ന്ദ്ര​നെ വ​ര​വ​ല്‍​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വം.

രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ര്‍​ച്ചന​ട​ത്തി കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​സ്. രാ​ജേ​ന്ദ്ര​നും ബി​ജെ​പി നേ​തൃ​ത്വ​വും ന​ല്‍​കു​ന്ന സൂ​ച​ന.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളാ​യി മു​ന്‍ എം​എ​ല്‍​എ, ബി​ജെ​പി​യി​ൽ ചേ​ക്കേ​റു​മെ​ന്ന അ​ഭ്യു​ഹ​ങ്ങ​ള്‍ ഉ​ള്ള​താ​ണ്. ഒ​രു മാ​സ​ത്തി​ന​കം ഇ​തുസം​ബ​ന്ധി​ച്ച തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നാ​ണ് രാ​ജേ​ന്ദ്ര​ൻ അ​റി​യി​ട്ടി​ച്ചു​ള്ള​ത്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥിയാ​യ അ​ഡ്വ. എ. ​രാ​ജാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം, രാ​ജേ​ന്ദ്ര​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ സ​സ്‌​പെ​ന്‍​ഷ​നു ശേ​ഷം മ​ട​ങ്ങിയെ ത്തി​യി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ലെ സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞുനി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി ദേ​ശീ​യ നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​കാ​ഴ്ച​യും ന​ട​ത്തി​യി​രു​ന്നു.

Latest News

Up